മന്ത്രി സിന്ധ്യയുടെ പന്തില്‍ ക്യാച്ചിന് ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന് തലക്ക് പരിക്ക്

രേവ- മധ്യപ്രദേശിലെ രേവ ജില്ലയില്‍ ക്രിക്കറ്റ് കളിക്കിടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബാറ്റ് ചെയ്ത പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകന് തലയ്ക്ക് പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
ഇറ്റൗറയില്‍ പുതുതായി നിര്‍മ്മിച്ച മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു കളി.
മന്ത്രി അടിച്ച പന്ത് പിടിക്കാന്‍ വികാസ് മിശ്ര ശ്രമിച്ചെങ്കിലും ക്യാച്ച് നഷ്ടമായി പന്ത് നെറ്റിയില്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നു.
കളി നിര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി സിന്ധ്യ പിന്നീട്  മുന്‍ മന്ത്രി രാജേന്ദ്ര ശുക്ല, രേവ എംപി ജനാര്‍ദന്‍ മിശ്ര എന്നിവരോടൊപ്പം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News