നവോദയ ദമാം സ്‌പോർട്‌സ് മീറ്റ് മെഗാ ഫൈനൽ നാളെ

ദമാം- സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്‌കാരിക വേദി നടത്തുന്ന സ്‌പോർട്‌സ് മീറ്റിന്റെ മെഗാ ഫൈനൽ മത്സരം നാളെ നടക്കും. ഫൈനൽ മത്സരം ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദമാം-ജുബൈൽ ഹൈവേയിലെ അൽ തറജി ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 3 മാസക്കാലമായി നീണ്ടുനിന്ന സംഘടനയുടെ 137 യൂനിറ്റുകളിലായി നടത്തിയ കായിക മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മെഗാ ഫൈനൽ നടത്തുന്നത്. 22 ഏരിയകളിലായി നടന്ന മത്സരത്തിന്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അവസാന റൗണ്ടിലെ 700 ലധികം മത്സരാർഥികൾ മെഗാ ഫൈനലിൽ മാറ്റുരയ്ക്കും. 22 ഏരിയകളുടെ മാർച്ച് പാസ്റ്റും കുട്ടികളുടെ ഡ്രില്ലും ഈ കായിക മാമാങ്കത്തിൽ അരങ്ങേറും. കൊസാമ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ കെ.വി അബ്ദുൽ അസീസ് മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് സ്‌പോർട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ മെഗാ ഫൈനൽ മത്സരങ്ങൾ സമാപിക്കുമെന്നും സംഘാടകർ അറിയിച്ചു. 

Tags

Latest News