റിയാദ്- സൗദി ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസ വാർഷിക ദിനത്തോട് അനുബന്ധിച്ച് പൊതുപരീക്ഷ വിജയികളെയും, അക്കാദമിക് പരീക്ഷ വിജയികളെയും ആദരിച്ചു.
5, 7 പൊതു പരീക്ഷയിലെ വിജയികളായ ഷിമ സാജിദ്, മൻഹ സമീർ, ഹിബ ജന എന്നിവരെയാണ് ആദരിച്ചത്.
മദ്രസ അക്കാദമിക് വിജയികളായ അഷൽ മഷൂദ്, അയ്‌റ മർയം, ആമിർ മുഹമ്മദ്, അയാൻ, ഇശാൻ സമീർ, ജിനാൻ ഉനൈസ്,
ആയിശ റീം, ഇൽഹാം, അലി മുബാറക്, മൻഹ സമീർ, ഷിമ സാജിദ്, ഫാത്തിമ ഷെസ എന്നീ വിദ്യാർഥികളും അവാർഡുകൾ ഏറ്റുവാങ്ങി. റിയാദിലെ എക്‌സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപൺ ഗ്രൗണ്ട് ഇസ്തിറാഹയിൽ രാവിലെ 10 മണിക്ക് ആരംഭിച്ച വാർഷിക ദിന പ്രോഗ്രാം കുട്ടികളുടെ സ്‌പോർട്‌സ് മത്സരത്തോടെ ആരംഭിച്ചു.
കെ.ജി കുട്ടികളുടെ സർഗമത്സരങ്ങൾ കിഡ്‌സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം വേദികളിൽ വൈവിധ്യമായ മത്സരങ്ങൾ അരങ്ങേറി.
വൈകിട്ട് 8.00 മണിക്ക് നടന്ന വാർഷിക സമാപന സമ്മേളനം റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തി.
റിയാദ് സലഫി മദ്രസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതവും പി.ടി.എ സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.
അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മുജീബ് അലി തൊടികപ്പുലം,
അഡ്വ.അബ്ദുൽ ജലീൽ, ഷറഫുദ്ദീൻ പുളിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മൂന്ന് പതിറ്റാണ്ടായി കേരള നദുവത്തുൽ മുജാഹിദീൻ മദ്രസ ബോർഡിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ, അവയർനസ് സൊസൈറ്റിക്ക് കീഴിലുള്ള റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്ററാണ് മദ്രസക്ക് നേതൃത്വം കൊടുക്കുന്നത്. മദ്രസ ആവശ്യങ്ങൾക്ക് +966556113971, +966562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സീനിയർ, ജൂനിയർ കാറ്റഗറിയിൽ നടന്ന വാശിയേറിയ ഫുട്‌ബോൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ബ്രസീൽ ഫാൻസ് സലഫി മദ്രസയും, ജൂനിയർ വിഭാഗത്തിൽ അർജന്റീന ഫാൻസ് സലഫി മദ്രസയും ജേതാക്കളായി. മദ്രസ അധ്യാപിക, അധ്യാപകന്മാർ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പി.ടി.എ കമ്മിറ്റി ഭാരവാഹികൾ ഇസ്‌ലാഹി സെന്റർ, എം.ജി.എം പ്രവർത്തകർ, റിയാദ് സലഫി മദ്രസ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.






