സ്വന്തം നായയെ ട്വിറ്റര്‍ സി.ഇ.ഒയാക്കി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ- ട്വിറ്റര്‍ സിഇഒ ആയി തനിക്കു പകരം ഒരു നായയെ നിയമിച്ചതായി കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.
കമ്പനി സിഇഒയുടെ കസേരയില്‍ ഇരിക്കുന്ന തന്റെ വളര്‍ത്തുനായ 'ഫ്‌ലോക്കി'യുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയമാണ്. മറ്റുള്ള ആളേക്കാള്‍ വളരെ നല്ലത്. നായക്ക് സ്വന്തം ശൈലിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി ഉപയോക്താക്കള്‍ മസ്‌കിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തു. അദ്ദേഹത്തിന് മാത്രമേ ഈ ജോലി ഏറ്റെടുക്കാന്‍ ഭ്രാന്തുള്ളൂവെന്ന് കരുതുന്നതായി ഒരു ഉപയോക്താവ് കമാന്റ് ചെയ്തപ്പോള്‍ അവന്‍ ഈ ജോലിക്ക് അനുയോജ്യനാണ് മസ്‌കിന്റെ മറുപടി.
പുതിയ നേതൃത്വത്തിന് കീഴില്‍ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നു സംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ട്വിറ്റര്‍ ചേര്‍ക്കുമോ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ചോദ്യം.
തന്റെ സ്ഥാനത്ത്  മതിയായ വിഡ്ഢിയെ കണ്ടെത്തിയതിന് ശേഷം മാത്രമേ താന്‍ സോഫ്‌റ്റ്വെയര്‍, സെര്‍വര്‍ ടീമുകള്‍ പ്രവര്‍ത്തിപ്പിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ഡിസംബറില്‍ മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഒഴിയണമെന്ന് സര്‍വേയില്‍ 57.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യഥാര്‍ത്ഥത്തില്‍ ട്വിറ്റര്‍ സജീവമായി നിലനിര്‍ത്തേണ്ട ഈ ജോലി  ഏറ്റെടുക്കാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. പിന്‍ഗാമിയെയോ സിഇഒയെ കണ്ടെത്തുകയല്ല പ്രശ്‌നം.  ട്വിറ്റര്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സിഇഒയെ കണ്ടെത്തുക എന്നതാണ് പ്രശ്‌നം-മസ്‌ക് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News