ഇറാനിൽ നിന്നും  ഇന്ധനം വാങ്ങാൻ യു.എസ് അനുമതി വേണ്ട-ഇന്ത്യ 

ന്യൂദൽഹി-ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാൻ ഇന്ത്യക്ക് യു.എസിന്റെ അനുമതി വേണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ധനം വാങ്ങാൻ ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ മാത്രം അനുമതി മതി. മറ്റൊരു രാജ്യത്തിന്റെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും സുഷമ വ്യക്തമാക്കി. യു.എസ് ഇറാനും വെനസ്വേലക്കും മേൽ അടിച്ചേൽപ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഒരു രാജ്യത്തിന്റെയും സമ്മർദഫലമായാല്ല ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നതെന്നും സുഷമാ സ്വരാജ് കൂട്ടിച്ചർത്തു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്നാരോപിച്ച് യു.എസ് ഏർപ്പെടുത്തിയ ഉപരോധം 2015ൽ പ്രസിഡന്റ് ബറാക് ഒബാമ പിൻവലിച്ചിരുന്നു. 
എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഉപരോധം വീണ്ടും നടപ്പിൽ വരുത്തുകയായിരുന്നു.

Latest News