ജിദ്ദ- കേരള സർക്കാർ പ്രവാസികൾക്കായി ഓരോ വർഷവും പ്രഖ്യാപിക്കാറുള്ള വിവിധ ക്ഷേമകാര്യ പദ്ധതികൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് പ്രവാസി വെൽഫെയർ ജിദ്ദ അസീസിയ മേഖല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. അസീസിയ മേഖലയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സംസ്ഥാന സർക്കാർ പ്രവാസി സമൂഹത്തോട് പലതരം വാഗ്ദാനങ്ങൾ നൽകുകയും, അത് നടപ്പിലാവാത്ത അവസ്ഥ ഉണ്ടാവരുതെന്നും യോഗം ചൂണ്ടിക്കാട്ടി. നികുതി കൊള്ളയും ഇന്ധന സെസ്സും പിൻവലിക്കില്ലെന്ന നിലപാട് ഇടതുപക്ഷ സർക്കാറിന് യോജിച്ചതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പടിഞ്ഞാറൻ മേഖല വൈസ് പ്രസിഡന്റ് സുഹ്റ ബഷീർ യോഗം ഉദ്ഘാടനം ചെയ്തു.
അസീസിയ മേഖലയുടെ പുതിയ ഭാരവാഹികളായി ബഷീർ ചുള്ളിയൻ (പ്രസി.), യൂസുഫ് പരപ്പൻ (സെക്ര.), നാസർ കപ്രക്കാടൻ (ട്രഷറർ), ദാവൂദ് രാമപുരം (ജനസേവനം), ലത്തീഫ് കരിങ്ങനാട് (മീഡിയ കോഡിനേറ്റർ), ഫവാസ് (കലാ കായികം) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഖദീജ ഫവാസിനെ നോമിനേറ്റ് ചെയ്തു. യൂസുഫ് പരപ്പൻ സ്വാഗതവും ജസീന ബഷീർ നന്ദിയും പറഞ്ഞു.






