സൗദിയിലെ തുറൈഫില്‍ അതിശൈത്യം; പൊടിക്കാറ്റിന് സാധ്യത

തുറൈഫ്-സൗദിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്  തുറൈഫിലാണ്. ഇവിടെ കഠിനമായ തണുപ്പ് അനുഭവപ്പെട്ടു. കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ടനുസരിച്ച് ഒരു ഡിഗ്രിയാണ് തുറൈഫിലെ കുറഞ്ഞ താപനില. വടക്കന്‍ പ്രവിശ്യയിലെ സമീപ നഗരങ്ങളായ അറാറില്‍ രണ്ടും ഖുറയ്യാത്തില്‍ മൂന്നും സകാക്കയില്‍ അഞ്ചും ഡിഗ്രിയാണ് കുറഞ്ഞ താപ നില രേഖപ്പെടുത്തിയത്. മക്കയില്‍ കൂടിയ ചൂട് 30 ഡിഗ്രിയും മദീനയില്‍ 25 ഡിഗ്രിയുമായിരുന്നു. മിക്ക നഗരങ്ങളിലും പൊടിക്കാറ്റും തണുപ്പും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന്  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News