കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍വെച്ചു, അന്നു തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, 24 കാരന്‍ പിടിയില്‍

ന്യൂദല്‍ഹി- കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ സംഭവം വീണ്ടും. ദല്‍ഹിയില്‍ ഇരുപത്തിയഞ്ചുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ സഹീല്‍ ഗെഹ്ലോത് എന്ന 24 കാരനാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ദല്‍ഹി ഉത്തംനഗറില്‍ താമസിച്ചിരുന്ന നിക്കി യാദവ് എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജാഫ്വ ഗഡിലെ തന്റെ ധാബയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി ദല്‍ഹി പോലീസ് പറഞ്ഞു.
സഹീലും യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വിവാഹത്തില്‍ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിക്കി നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗെഹ്ലോത് നിക്കിയെ തന്റെ കാറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന്  ധാബയിലെത്തി മൃതദേഹം ഫ്രിഡ്ജില്‍ വച്ചു. നിക്കിയെ കാണാനില്ലെന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News