മക്ക- ഈ വർഷം ഹജ് കർമം നിർവഹിക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ പ്രായം 12 വയസ്സ് ആയി നിർണയിച്ചിട്ടുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ശവ്വാൽ 15 മുതൽ അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഹജ് പെർമിറ്റ് ഇഷ്യു ചെയ്‌തെടുക്കാൻ സാധിക്കും. ഹജ് പെർമിറ്റ് നമ്പർ അപേക്ഷകരുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസ് ആയി അയക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.






