ഇത് കേന്ദ്രത്തിന്റെ സെല്‍ഫ് ഗോള്‍ - ശശി തരൂര്‍

ന്യൂദല്‍ഹി- ബി.ബി.സി ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്നും ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബി.ബി.സി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്'- തരൂര്‍ ട്വീറ്റ് ചെയ്തു.

ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫിസുകളിലാണ് ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെ ബി.ബി.സി ഓഫീസിലും മുംബൈയിലെ സ്റ്റുഡിയോയിലും എത്തിയത്.

 

Latest News