Sorry, you need to enable JavaScript to visit this website.

പെട്രോള്‍, ഡീസല്‍ വില കുറച്ചത്  വെറും ഒരു പൈസ

ന്യൂദല്‍ഹി- തുടര്‍ച്ചയായി 16 ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് തുച്ഛമായ കുറവ് വരുത്തി. ഇന്ധന വിലയില്‍ 56-63 പൈസയുടെ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പ്രഖ്യാപിച്ചതിനു തൊട്ടുപിറകെയാണ് തെറ്റ് തിരുത്തി വെറും ഒരു പൈസയുടെ കുറവ് മാത്രമാണെന്ന് സ്ഥിരീകരിച്ചത്. ക്ലറിക്കല്‍ പിഴവു മൂലമാണ് 63 പൈസയുടെ കുറവുണ്ടായതെന്ന് തെറ്റായി വെബ്‌സൈറ്റില്‍ വന്നതെന്നും ഒരു പൈസയുടെ കുറവാണ് ഉണ്ടായതെന്നും ഐഒസി വ്യക്തമാക്കി.  ദല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് ബുധനാഴ്ചത്തെ വില 78.42 രൂപയും ഡീസലിന് 69.3 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍-81.42, ഡീസല്‍-73.17 രൂപ. മുംബൈയില്‍ പെട്രോള്‍-86.23, ഡീസല്‍ 73.78 രൂപ. കൊല്‍ക്കത്തയില്‍ പെട്രോള്‍-81.05, ഡീസല്‍-71.85 രൂപ എന്നിങ്ങനെയാണ് വില. 

രണ്ടാഴ്ചയ്ക്കിടെ 3-4 രൂപ വരെ വര്‍ധിപ്പിച്ച ശേഷമാണ് വെറു ഒരു പൈസയുടെ ഇളവ് നല്‍കിയിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധന മൂലമായിരുന്നു ഇത്. ആഗോള വിപണിയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തുച്ഛമായ ഇളവ്.
 

Latest News