മലപ്പുറത്ത് ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ-പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയില്‍.
പറങ്കിമൂച്ചിക്കല്‍ കൊളക്കാടന്‍ ഷമീമിനെയാണ് രാമനാട്ടുകരയില്‍ നിന്നു പെരിന്തല്‍മണ്ണ എസ്.ഐ യാസറും സംഘവും അറസ്റ്റ് ചെയ്തത്.  2020 ലാണ്് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
ഇയാള്‍ ഗര്‍ഭിണിയാക്കിയിരുന്നു. തുടര്‍ന്ന് പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ പോക്‌സോ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ചു. ഇതിനിടെയാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. എസ്.സി.പി.ഒമാരായ സക്കീര്‍ ഹുസൈന്‍, മിഥുന്‍, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News