മദ്രാസ് ഐ.ഐ.ടി.യില്‍  വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ- മദ്രാസ് ഐ.ഐ.ടി.യില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യെയാണ് തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അതേസമയം, ഇതിനുപിന്നാലെ മറ്റൊരു വിദ്യാര്‍ഥിയും കാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഐ.ഐ.ടി. അഡ്മിനിസ്ട്രേഷനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കാമ്പസിലെ മഹാനദി ഹോസ്റ്റലിലാണ് സ്റ്റീഫന്‍ സണ്ണിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഒരാഴ്ചയായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. 'പ്രോസിക്യൂട്ട് ചെയ്യരുത്' എന്നുമാത്രമുള്ള ഒരു കുറിപ്പ് സ്റ്റീഫന്റെ ലാപ്ടോപ്പില്‍നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്. സംഭവത്തില്‍ കോട്ടൂര്‍പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News