ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- ഒരാഴ്ചയായി സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷനിലെ രാജി ഭവനില്‍ താമസിക്കുന്ന വിക്രമന്‍ പിള്ളൈ ചെല്ലപ്പന്‍ (53) ആണ് ഇന്ന് നിര്യാതനായത്.
കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്‌ക മരണം സംഭവിച്ചു. രേഖകള്‍ ശരിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെയാണ് കുടുംബം ഏല്‍പ്പിച്ചിരുന്നത്. 
പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഫിറോസ് കൊട്ടിയം, നൂറുദ്ദീന്‍ കൊട്ടിയം എന്നിവര്‍ നാട്ടില്‍ നിന്ന് രേഖകള്‍ ശരിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.
ശിഹാബ് പുത്തേഴത്തും സിദ്ദീഖിനൊപ്പം സഹായത്തിനുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags

Latest News