Sorry, you need to enable JavaScript to visit this website.

പോപ്പുലർ ഫ്രണ്ടും കോൺഗ്രസും; വിശദീകരണവുമായി അമിത് ഷാ

ന്യൂദൽഹി- കേന്ദ്ര സർക്കാർ അടുത്തിടെ നിരോധിച്ച പോപ്പലുർ ഫ്രണ്ടും കോൺഗ്രസും തുല്യമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിൽ നടത്തിയ അമിത് ഷാ നടത്തിയ പരാമർശം വിവാദമായിരുന്നു. വാർത്താ ഏജൻസി എ.എൻ.ഐ നടത്തിയ അഭിമുഖത്തിലാണ് കർണാടകയിലെ പ്രസ്താവനയെ കുറിച്ച് അമിത് ഷായോട് ചോദിച്ചത്. താൻ ഒരിക്കലും ഇരു സംഘടനകളും ഒരു പോലെയാണെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ പോപ്പുലർ ഫ്രണ്ടുകാർക്കെതിരായ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും ഇതു തടയുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ അവകാശപ്പെട്ടു. 

പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നിരവധി കേസുകളുണ്ട്. അവ പിൻവലിക്കാൻ ശ്രമിച്ച കോൺഗ്രസിനെ തടഞ്ഞതിൽ എന്താണ് തെറ്റെന്ന് അമിത് ഷാ ചോദിച്ചു. രാജ്യത്ത് തീവ്രവാദവും മതപരിവർത്തനവും പ്രോത്സാഹിപ്പിച്ച പോപ്പുലർ ഫ്രണ്ടിനെ വിജയകരമായി നിരോധിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചു. അവർ ഭീകരതക്കുവേണ്ടിയുള്ള വസ്തുക്കൾ തയാറാക്കുകയായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് പറ്റിയതല്ലെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളും രേഖകളുമുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനും മുകളിലേക്ക് വളർന്നതിനാലാണ് സംഘടനയെ നിരോധിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News