Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വണ്ടൂര്‍ ആശുപത്രിയിലേയ്ക്ക് രാഹുല്‍ ഗാന്ധി  അയച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു

മഞ്ചേരി-രാഹുല്‍ ഗാന്ധി എം പി മലപ്പുറത്തെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു. സൂക്ഷിക്കാന്‍ സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്മെന്റ് തിരിച്ചയച്ച സാധനങ്ങള്‍ തിരികെ എത്തിക്കാന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി (എച്ച് എം സി) അറിയിച്ചു. എച്ച് എം സി ചെയര്‍മാന്‍ കൂടിയായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം പറഞ്ഞത്. എച്ച് എം സിയിലെ മൂന്ന് അംഗങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്ന് ഭരണസമിതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങള്‍ തിരിച്ചയച്ചത് തെറ്റാണെന്ന് എച്ച് എം സി യോഗത്തില്‍ തീരുമാനം എടുത്തു. തിരിച്ചയച്ച സാധനങ്ങള്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

            

Latest News