മധ്യവയസ്‌കന്‍ വാഴത്തോപ്പില്‍ മരിച്ച നിലയില്‍

മാനന്തവാടി-മധ്യവയസ്‌കനെ വാഴത്തോപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയനാണ്(50) മരിച്ചത്. വീടിനു സമീപം  വാഴത്തോപ്പില്‍ ഇന്നു രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. വന്യജീവി പ്രതിരോധത്തിനു കൃഷിയിടത്തിനു അതിരില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍നിന്നു ഷോക്കേറ്റാണ് മരണമെന്നാണ് സൂചന. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News