വിവാദങ്ങള്‍ പ്രശ്‌നമാക്കുന്നില്ല, ആരുമായും ഗുസ്തിക്കില്ല - ഇ പി ജയരാജന്‍

കണ്ണൂര്‍ : റിസോര്‍ട്ട് വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രശ്‌നമാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ആരോടും ശത്രുതയില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിവാദങ്ങള്‍ തനിക്ക് പ്രശ്നമല്ല, ആരുമായും ഗുസ്തിക്കില്ല. ആയുര്‍വേദ റിസോര്‍ട്ട് പി ജയരാജന്‍ അംഗീകരിച്ച പദ്ധതിയായിരുന്നു. വിഷയം പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തിരുന്നു. പി എഫ് തുകയാണ് ഭാര്യ ഇതിനു വേണ്ടി നിക്ഷേപിച്ചത്. റിസോര്‍ട്ട് വിഷയവുമായി ബന്ധപ്പെട്ട് തനിക്കതിരെ ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ഒരു ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇ പി ജയരാജന്‍് പറഞ്ഞു.

പി ജയരാജന്റെ നിലപാടിന് അനുസരിച്ചല്ല തന്റെ നിലപാട്. താന്‍ സി പി എമ്മുകാരനായതിനാലാണ് തനിക്കെതിരെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്  ആയുര്‍ വേദ ചികിത്സാ കേന്ദ്രത്തിന്റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തതാണ്. പി ജയരാജന് ഇക്കാര്യം അറിയാം. പി ജയരാജന്‍ പങ്കെടുത്ത പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെത്തിയത് എങ്ങനെയെന്ന് അറിയില്ല. വിവാദങ്ങള്‍ തനിക്ക് പ്രശ്നമല്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് എങ്ങനെയെന്ന് തനിക്ക് അറിയാം. ഇതിന് പിന്നില്‍ ആരാണെന്നും അറിയാം, എന്നാല്‍ അവരോട് ശത്രുതയില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News