ഹൃദയാഘാതം; തമിഴ്‌നാട് സ്വദേശി അബഹയിൽ നിര്യാതനായി

അബഹ-തിരുച്ചിറപ്പള്ളി അരിയല്ലൂർ സ്വദേശി രവിചന്ദ്രൻ(52) അബഹയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. എട്ട് വർഷമായി അൽ ഹബ്ബാരി    കൺസഷൻ കമ്പനിയിൽ ലേബറായി ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽനിന്നും അവധി കഴിഞ്ഞ് വന്നിട്ട് മൂന്നര വർഷമായി. കമ്പനി താമസസ്ഥലത്താണ് മരണമടഞ്ഞത്. അബഹ അസീർ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മുതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയാൽ നാട്ടിലയക്കുമെന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം നിയമ നടപടിക്ക് സഹായവുമായുള്ള ജിദ്ദ കോൺസുലേറ്റ് വെൽഫയർ മെമ്പർ ഹനീഫ മഞ്ചേശ്വരം അറിയിച്ചു. പിതാവ്, മുരുകേശൻ.മാതാവ്, കല്യാണി. ഭാര്യ,സെൽവറാണി. കാവിയരസൻ. പാർത്ഥസാരഥി എന്നിവർ മക്കളാണ്.


 

Tags

Latest News