പ്രവാസി വെൽഫെയർ ദമാം മലപ്പുറം പാലക്കാട് ജില്ലക്ക് പുതിയ നേതൃത്വം

നാസർ വെള്ളിയത്ത്, ഫായിസ് കുറ്റിപ്പുറം, അലി മുഹമ്മദ് പാലക്കാട്

ദമാം - 2023-24 വർഷത്തേക്കുള്ള പ്രവാസി വെൽഫെയർ ദമാം റീജ്യനൽ കമ്മിറ്റിയുടെ മലപ്പുറം പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് നാസർ വെള്ളിയത്ത്, ജനറൽ സെക്രട്ടറി ഫായിസ്  കുറ്റിപ്പുറം, ട്രഷറർ അലി മുഹമ്മദ് പാലക്കാട്, നാസർ ആലുങ്ങൽ (വൈസ് പ്രസിഡൻറ്),  ഉബൈദ് വളാഞ്ചേരി (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. 
അബ്ദുൽ റഹീം തിരൂർക്കാട്, മുഹസിൻ  ആറ്റാശ്ശേരി, അർഷദ് അലി വാണിയമ്പലം, അമീൻ വി ചൂനൂർ, നവാഫ് ഒലിപ്പുഴ, കബീർ മുഹമ്മദ് കോക്കൂർ, അമീർ പൊന്നാനി എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളാണ്. 

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി അംഗങ്ങളായ റൗഫ് ചാവക്കാട്, സലിം കണ്ണൂർ, എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹസിൻ ആറ്റാശ്ശേരി സമാപനം നടത്തി.
 

Tags

Latest News