ജിദ്ദ- ജിദ്ദയിൽ കണ്ണൂർ എയർപോർട്ട് യൂസേഴ്‌സ് ഫോറം രൂപംകൊണ്ടു. കെഎംസിസി, നവോദയ, ഒഐസിസി, ന്യൂ ഏജ്, കണ്ണൂർ സൗഹൃദ വേദി, തവ തലശ്ശേരി, പ്രവാസി വെൽഫെയർ, മാങ്കടവ് പ്രവാസി അസോസിയേഷൻ, പൊതുവാച്ചേരി റിലീഫ് കൂട്ടായ്മ, ഇരിക്കൂർ കൂട്ടായ്മ, ജമീക്കോ എന്നീ ജില്ലാതല പ്രാദേശിക സംഘടനകളാണ് ഷറഫിയ ഇമ്പീരിയൽ ഹോട്ടലിൽ കൺവെൻഷൻ സംഘടിപ്പിച്ച് ഫോറം രൂപീകരിച്ചത്. ആദ്യമായി കണ്ണൂരിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്തവരുടെ സംഘടനയായ ഹിസ്റ്റോറിക്കൽ ജേർണി ഫോറം വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെഎസ്എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തിന്റെ നിലവിലെ സ്ഥിതിയും കാത്തിരിക്കുന്ന വിപുലമായ സാധ്യതകളും അദ്ദേഹം വിവരിച്ചു.
ഉമർ അരിപ്പാമ്പ്ര അധ്യക്ഷത വഹിച്ചു. ജിദ്ദ കണ്ണൂർ സെക്ടറിലെ യാത്ര കൂടുതൽ ഉപയോഗപ്രദമാക്കുവാനും ആകർഷകമാക്കാനുമുള്ള നിർദേശങ്ങൾ സംഘടന പ്രതിനിധികൾ മുന്നോട്ടുവെച്ചു. സെക്ടറിലെ യാത്രാപ്രശ്‌നങ്ങൾ അടങ്ങിയ ക്രിയാത്മക നിർദേശങ്ങൾ അധികാരികളുടെ മുന്നിൽ കൊണ്ടുവരികയാണ് ഫോറത്തിന്റെ ലക്ഷ്യം.
ഭാരവാഹികളായി അബ്ദുൽ ലത്തീഫ് കെഎസ്എ (രക്ഷാധികാരി), ഉമർ അരിപ്പാമ്പ്ര (ചെയർമാൻ), മുക്താർ പൊതുവാച്ചേരി (വൈസ് ചെയർമാൻ), സത്താർ ഇരിട്ടി (കൺവീനർ), ശ്രീജിത് ചാലാട് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികളും അബ്ദുൾറഹ്മാൻ വായാട്, ഫിറോസ് മുഴപ്പിലങ്ങാട്, നൗഷീർ ചാലാട്, സിദ്ദീഖ് കത്തിച്ചാൽ, രാധാകൃഷ്ണൻ കാവുമ്പായി, അഷ്‌റഫ് പാപ്പിനിശ്ശേരി, സലാം പയ്യന്നൂർ, അനിൽകുമാർ ചക്കരക്കല്ല്, ശറഫുദ്ദീൻ, റഫീഖ് മൂസ, കെ.പി സലിം വാഹിദ് എടക്കാട്, സഫീർ ആറാംമെയിൽ എന്നിവർ ഉന്നതാധികാര സമിതി അംഗങ്ങളുമാണ്.
വിവിധ സംഘടനകൾക്കു വേണ്ടി ഫൈസൽ തലശ്ശേരി, സകരിയ ആറളം, സി.പി കരീം, ഫിറോസ് ചാലാട്, സൈദ് മാങ്കടവ്, അബ്ദുൽ മുനീർ, മജീദ് സി, റസാഖ് ഇരിക്കൂർ, നജീബ് യു.പി, മഹ്‌റൂഫ് കെ.പി, ഷബീർ എൻ.വി, മുഹമ്മദ് അസ്‌ലം, റഫീഖ് എടക്കാട്, നാസർ പാണ്ടികശാല എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
സിദീഖ് കത്തിച്ചാൽ സ്വാഗതവും സത്താർ ഇരിട്ടി നന്ദിയും പറഞ്ഞു.






