മിലൻ-23: ഫാത്തിമ തഹലിയ  മുഖ്യാഥിതി

ദമാം റൈസിംഗ് സ്റ്റാർസ് സംഘാടകർ വാർത്താ സമ്മേളനത്തിൽ.

ദമാം- റൈസിംഗ് സ്റ്റാർസ് ദമാം അവതരിപ്പിക്കുന്ന തഖ്വ മെഡിക്കൽ കോംപ്ലക്‌സ് മിലൻ-23 ൽ ഹരിതയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ മുഖ്യാതിഥിയായി പങ്കെടുക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതു സമൂഹവുമായി സ്ത്രീ പക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹലിയ്യ സംവദിക്കും. ബ്രൗൺ സാൻഡ് ഇവന്റസ് ഓർക്കസ്ട്ര ഒരുക്കുന്ന മ്യൂസിക് ഈവ് പ്രശസ്ത ഗായിക സജ്‌ല സലീം, ഗായകരായ സലീൽ സലീം, ജിയോ, കീ ബോർഡിസ്റ്റ് ബിലാൽ തുടങ്ങിയവർ നയിക്കും. കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജസീല റസാഖ്, ഹുസ്‌ന ആസിഫ്, റിഫാനാ ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags

Latest News