പി.ടി.എ റഹീം എം.എൽ.എക്ക് ഐ.എം.സി.സി സ്വീകരണം

പി.ടി.എ. റഹീം എം.എൽ.എയെ ഐ.എം.സി.സി ഭാരവാഹികൾ സ്വീകരിച്ചപ്പോൾ

ജിദ്ദ- ഉംറ നിർവഹിക്കാനായി എത്തിയ കുന്നമംഗലം എം.എൽ.എ പി.ടി.എ റഹീം, സംസ്ഥാന മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും മുൻ കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവുമായ ഒ.പി.ഐ കോയ എന്നിവർക്ക് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിൽ ജിദ്ദ ഭാരവാഹികൾ സ്വീകരണം നൽകി. മലബാറിലെ പ്രവാസികൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന കരിപ്പൂർ വിമാനത്താവള വികസനവും ഭൂമിയേറ്റെടുക്കലുമായും ബന്ധപ്പെട്ട കാര്യങ്ങൾ, ഈ വർഷത്തെ ഹജ് ക്വാട്ട, എംബാർക്കേഷൻ പോയന്റ്, സംസ്ഥാന ബജറ്റ് സംബന്ധിച്ച അഭിപ്രായങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ വെക്കാനുള്ള നിർദേശങ്ങൾ, ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഐ.എം.സി.സി നേതാക്കൾ എം.എൽ.എയുടെയും സംഘത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു.
കരിപ്പൂർ വിമാനത്താവള സ്ഥലമേറ്റെടുക്കൽ വിഷയത്തിൽ മന്ത്രി വി. അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിൽ നടക്കുന്ന നടപടികളെക്കുറിച്ച് എംഎൽഎ വിശദീകരിച്ചു.  ഐഎംസിസി ഭാരവാഹികളായ മൻസൂർ വണ്ടൂർ, എം.എം അബ്ദുൽ മജീദ്, സി.എച്ച് അബ്ദുൽ ജലീൽ, ലുഖ്മാൻ തിരൂരങ്ങാടി, ഇസ്മയിൽ വരമ്പനാലുങ്ങൽ എ.എം നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

Tags

Latest News