ദമാം- പ്രവാസി വെൽഫെയർ ദമാം വനിത കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ പേര് ഏകീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സുനില സലിം, സെക്രട്ടറിയായി ജസീറ ഫൈസൽ, ട്രഷററായി റഷീദ അലിയെയും തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളിൽ സജ്‌ന ഷക്കീർ (കലാ സാംസ്‌കാരികം), നജ്‌ല ഹാരിസ് (മീഡിയ), നാദിയ തൻസീം (പബ്ലിക് റിലേഷൻസ്), അമീന അമീൻ (ജനസേവനം), ഫിദ റഹീം, ഫാത്തിമ ഹാഷിം, പ്രീന സക്കീർ, ജസീറ അയ്മൻ, ഷോബി ഷാജു, അനീസ മെഹബൂബ് (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആംബുലൻസിലും സ്ത്രീക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിലെ കുറ്റവാളികൾക്കക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിത കമ്മിറ്റി ആവിശ്യപ്പെട്ടു. സിറിയ, തുർക്കി ഭൂകമ്പ ബാധിതരെ സഹായിക്കാൻ സൗദിയുടെ ജനകീയ കാമ്പയിനിൽ പങ്ക് ചേരും. ലഹരി ഉപയോഗത്തിൽ നിന്ന് യുവതികളെ മുക്തമാക്കാൻ ബോധവത്കരണം നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് റീജണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട്, മുൻ പ്രസിഡന്റ് ശബീർ ചാത്തമംഗലം എന്നിവർ നേതൃത്വം നൽകി.






