മലപ്പുറത്ത് സ്ത്രീകളുടെ നഗ്‌ന ചിത്രം നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍

കാളികാവ്-സ്ത്രീകളുടെ  നഗ്‌ന ചിത്രം നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് പിടികൂടി.  കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ്  അകമ്പാടം ഇടിവണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദി(22)നെ അറസ്റ്റു ചെയ്തത്.  പരിചയക്കാരായ യുവതികളുടെയും മറ്റും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് നഗ്‌നചിത്രം നിര്‍മിക്കുന്നത്. ശേഷം സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായാണ് പരാതി. പ്രതി മുമ്പും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇടപെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാളികാവ് സി.ഐ എം. ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ സുബ്രഹ്മണ്യന്‍, സി.പി.ഒമാരായ അന്‍സാര്‍, അജിത്, ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ്് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News