ജിദ്ദ- അനസ് ബിൻ മാലിക് മദ്രസ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സ്‌പോർട്‌സ് ഇൻസ്‌പെയർ 2023 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആസ്വാദ്യകരമായി.
കുട്ടികൾക്കായി കിഡ്‌സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഓട്ടം, റിലേ, കസേര കളി, ബലൂൺ പൊട്ടിക്കൽ, ബലൂൺ കപ് സ്‌റ്റേകിംഗ്, ബാൽ പിക്കിംഗ്, ഫുട്‌ബോൾ, റിംഗ് പാസ്, ടേക് ദി ടവൽ, തവളച്ചാട്ടം തുടങ്ങിയ മൽസരങ്ങളും രക്ഷിതാക്കൾക്കായി സൗഹൃദ മത്സരങ്ങളും അരങ്ങേറി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടന്ന മത്സരങ്ങളിൽ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ ഹൗസുകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
ഗ്രീൻ ഹൗസിനെ പ്രതിനിധീകരിച്ച ആബിദ് രിദ്‌വാൻ അലിയും ഷെസ ഫാത്തിമയും യഥാക്രമം ബോയ്‌സ് ഗേൾസ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇഹ്‌സാൻ നൗഷാദ് അലി നയിച്ച ബ്‌ളൂ ഹൗസും പെൺകുട്ടികളുടെ വിഭാഗത്തിൽ നഷ്‌വാ ഹഫീസ് നയിച്ച റെഡ് ഹൗസും ഏറ്റവും കൂടുതൽ പോയന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മത്സര വിജയികൾക്ക് ഷിഫ പോളിക്ലിനിക് ബവാദി ജനറൽ മാനേജർ സി.കെ. കുഞ്ഞിമരക്കാർ, അമീറലി എന്നിവർ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
അൽ സഫ്‌വ ഇസ്തിറാഹയിൽ രാവിലെ 8 മുതൽ അരങ്ങേറിയ മത്സരങ്ങളിലെ ബോയ്‌സ് വിഭാഗം പരിപാടികൾക്ക് അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി, ജിദ്ദ ദഅ്‌വ കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ അബ്ദുൽ ജബ്ബാർ വണ്ടൂർ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഷീദ് കോഡൂർ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ഹുസൈൻ ജമാൽ ചുങ്കത്തറ, സെക്രട്ടറി നബീൽ പാലപ്പറ്റ, പാരന്റ്‌സ് അസോസിയേഷൻ കൺവീനർ അബ്ദുൽ ഹഖ്, അധ്യാപകരായ ഇബ്രാഹിം അൽഹികമി, അബ്ദുസ്സത്താർ ഹികമി, അബ്ദുല്ലാഹ് ബിൻ ഫൈസൽ, അബ്ദുർറഹ്മാൻ ബിൻ ഫൈസൽ, മുസ്തഫ കൊടിയത്ത്, വളണ്ടിയർമാരായ അഹ്‌സാൻ, അബ്ദുർറഹീം എടക്കര, ഇബ്രാഹിം ഖലീൽ, അബ്ദുൽ അസീസ് കണ്ണൂർ, റിയാസ് ജാമിഅ, റിയാസ് എടരിക്കോട്, അലി, ബദറുദ്ദീൻ, റാഫി കണ്ണൂർ, അബ്ദുൽ റസാഖ് ഇരിക്കൂർ, ഷാദിൽ പൂങ്ങാടൻ, നിയാസ്, അബ്ദുൽ അസീസ് സുല്ലമി, സമീർ എടത്തനാട്ടുകര, അബ്ബാസ് പുൽപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി.
ഗേൾസ് വിഭാഗം മത്സരങ്ങൾക്ക് പ്രധാനാധ്യാപിക ഹസ്ബിത, അധ്യാപികമാരായ സുമയ്യ, ജെഷ്‌ന മുഹ്‌യുദ്ദീൻ, ഫാത്തിമ ലക്മീൽ, ഹനാൻ, ബദ്‌റുന്നിസ മുഹമ്മദ്, മിന്നത്ത്, ഫാത്തിമ ഇസ്ഹാഖ്, ശരീഫ, ഹനാൻ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
ജസീല റാബിഗ്, ശബ്‌നം ഫാദി, സഹല അബ്ദുൽ റഷീദ്, ആൻസി, സീനത്ത് തുടങ്ങിയവർ വിധികർത്താക്കളായി.






