Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗാനുരാഗം കുറ്റമായി കാണുന്നത് അനീതി- ചീഫ് ജസ്റ്റിസ്

മുംബൈ- സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പ് ഇക്കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മഹാരാഷ്ട്ര നിയമ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ്.  നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവമുണ്ടന്നും എന്നാല്‍ ആ സ്വഭാവം ന്യായാധിപന്മാരിലും നിയമപാലകരിലും കാണരുതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള്‍ കടന്നുവന്നതുകൂടിയാണ് മനുഷ്യര്‍ സ്വയം ചുരുങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ മനുഷ്യര്‍ എപ്പോഴും സമൂഹവുമായി ഇടപെടുകയും മാറ്റങ്ങള്‍ അംഗീകരിക്കുകയും വേണം. ആണും പെണ്ണും മാത്രമല്ല, മൂന്നാമതൊരു വിഭാഗം കൂടിയുണ്ടെന്നും എപ്പോഴും ഓര്‍ക്കണമെന്നും  ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News