ഇടതുപക്ഷ സഹയാത്രികൻ റിഹാബ് പറമ്പാട്ട് കെ.എം.സി.സിയിൽ ചേര്‍ന്നു

ജിദ്ദ- ജിദ്ദയിൽ കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന മെമ്പർഷിപ്പ് കാമ്പയിൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ നാട്ടിലും പ്രവാസ ലോകത്തും സജീവ ഇടതുപക്ഷ അനുഭാവിയും പ്രവർത്തകനായിരുന്ന റിഹാബ് പറമ്പാട്ട് കെ.എം.സി.സിയിൽ ചേർന്നു. സഹജീവികളെ ചേർത്ത് പിടിച്ച് നാട്ടിലും പ്രവാസ ലോകത്തും കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ ഏറെ കാലമായി കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും പാവപ്പെട്ട പ്രവാസികൾക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ കൂട്ടായ്മയിൽ കണ്ണിചേരുക എന്നത് രാഷ്ട്രീയവും സാമൂഹികവും മാനുഷികവുമായ തന്റെ കടമയാണെന്ന പൂർണബോധ്യത്തോടെയാണ് അംഗമാവാൻ തീരുമാനിച്ചതെന്ന് കെ.എം.സി.സി അംഗത്വം സ്വീകരിച്ചുകൊണ്ട് തിരൂർ സ്വദേശിയായ റിഹാബ് പറമ്പാട്ട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ജിദ്ദ അൽ റയാൻ ഏരിയ സമ്മേളനത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര റിഹാബിൽ നിന്ന് അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.സി.എ.റഹ്മാൻ ഇണ്ണി. ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ എന്നിവരും കെ.എം.സി.സി നേതാക്കളായ സീതി കൊളക്കാടൻ, നസീർ ബാവ കുഞ്ഞ്, ബേബി നീലാമ്പ്ര, മജീദ് അഞ്ചച്ചവിടി, ഇസ്മായിൽ മുണ്ടുപറമ്പ്, സുബൈർ വട്ടോളി എന്നിവർ പ്രസംഗിച്ചു.

Tags

Latest News