ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സഫ്‌വ വളണ്ടിയർ കോർ

ജിദ്ദ- ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജീവകാരുണ്യ സാന്ത്വന സേവന മേഖലകളിൽ സേവനത്തിനായി സഫ്‌വ വളണ്ടിയർ കോർ പ്രവർത്തന രംഗത്ത്. ജിദ്ദയിലെ സാമൂഹിക, ക്ഷേമ പ്രവർത്തനത്തിന് കരുത്തേകാൻ യൂനിറ്റുകളിൽ നിന്നും സാമൂഹ്യ സേവനത്തിന് സന്നദ്ധരായ  തെരെഞ്ഞെടുത്ത പ്രവർത്തകരാണ് സംഘത്തിലുള്ളത്. ഐസിഎഫ് ഇന്റർനാഷണൽ വെൽഫെയർ സെക്രട്ടറി മുജീബ് റഹ്മാൻ  എആർ നഗർ സംഘത്തെ ജിദ്ദ പ്രവാസ ലോകത്തിന്ന് സമർപ്പിച്ചു. അത്യാഹിത  ഘട്ടങ്ങളിൽ സിപിആർ ഉൾപ്പെടെയുള്ള ഫസ്റ്റ് എയ്ഡ്  നൽകുന്നതിനും അവശത അനുഭവിക്കുന്നവർക്ക് സാന്ത്വനം ഏകുന്നതിനും വേണ്ടി പ്രത്യേകം പരിശീലനം നൽകി സജ്ജമാക്കിയ വളണ്ടിയർ കോറിനെയാണ് പ്രവാസി സമൂഹത്തിന് സമർപ്പിച്ചത്. 
ചടങ്ങിൽ പ്രശസ്ത  കൗൺസിലറും പരിശീലകനും മഹദ് അൽ ഉലൂം ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പലുമായ  യഹ്‌യ ഖലീൽ നൂറാനി ക്ലാസെടുത്തു. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മരണാനന്തര നടപടിക്രമങ്ങളും  ജനാസ സംസ്‌കരണവും മുഹ്‌സിൻ സഖാഫി അഞ്ചച്ചവിടി വിശദീകരിച്ചു.  ഐസിഎഫ് സെൻട്രൽ  വെൽഫെയർ ആന്റ് സർവീസ്  പ്രസിഡന്റ്  മുഹമ്മദ് അൻവരി കൊമ്പം അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മക്ക പ്രോവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, സെൻട്രൽ പ്രസിഡന്റ് ഹസ്സൻ സഖാഫി, ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ  തങ്ങൾ എന്നിവർ സംബന്ധിച്ചു.  സെൻട്രൽ വെൽഫെയർ ആന്റ് സർവീസ് സെക്രട്ടറി അബു  മിസ്ബാഹ് ഐക്കരപ്പടി സ്വാഗതവും സഫ്‌വ കോഓർഡിനേറ്റർ  ഹനീഫ കാസർകോട് നന്ദിയും പറഞ്ഞു.  ഐസിഎഫ് സെൻട്രൽ  വെൽഫെയർ ആന്റ സർവീസ്  പ്രസിഡന്റ്  മുഹമ്മദ് അൻവരി കൊമ്പം അധ്യക്ഷത വഹിച്ചു. മക്ക പ്രോവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, സെൻട്രൽ പ്രസിഡന്റ ഹസ്സൻ സഖാഫി, ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ  തങ്ങൾ എന്നിവർ സംബന്ധിച്ചു.  സെൻട്രൽ വെൽഫെയർ ആന്റ് സർവീസ് സെക്രട്ടറി അബു  മിസ്ബാഹ് ഐക്കരപ്പടി സ്വാഗതവും സഫ്‌വ കോഓർഡിനേറ്റർ  ഹനീഫ കാസർകോട് നന്ദിയും പറഞ്ഞു.

Tags

Latest News