തിരുവനന്തപുരം- കേരളത്തിനെതിരെ അമിത്ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം. എല്‍. എ. കൂടുതല്‍ പറയാനിവിടെ ഒന്നും ഇല്ലല്ലോ പൂജ്യമല്ലേ എന്നാണ് ഷാഫി പറമ്പില്‍ എം. എല്‍. എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അമിത്ഷായെ പരിഹസിച്ചത്.
അമിത്ഷായുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം. കേരളം തൊട്ടടുത്താണ് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അമിത് ഷാ കര്‍ണാടകയില്‍ നടത്തിയ വിവാദ പ്രസ്താവന. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, പറഞ്ഞോളൂവെന്നും അമിത് ഷായുടെ പൂതി ഇവിടെ നടക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തൊട്ടുപിന്നാലെ പൊതുമാരമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും അമിത്ഷായെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ അപമാനിച്ച അമിത്ഷാ മാപ്പ് പറയണമെന്നാണ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടത്.






