കൊയിലാണ്ടി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ നിര്യാതനായി. റിയാദ് ബത്ഹയില്‍ താമസിക്കുന്ന കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. കുഞ്ഞിക്കണ്ണന്‍- കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. ശ്യാമള, പ്രമീള സഹോദങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍,  ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News