സൗദിയിൽ മെഡിസിൻ കണ്ടയ്‌നറുകളിലെ തവള ചിഹ്നം; വിശദീകരണവുമായി അധികൃതർ

റിയാദ്- ചില മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും ബോട്ടിലുകളിലും മറ്റും കാണുന്ന തവളയുടെ ചിഹ്നം ഉൽപന്നങ്ങളുടെ ക്വാളിറ്റി ചിഹ്നം മാത്രമാണെന്നും തവളയോ അനുബന്ധ ഭാഗങ്ങളോ ചേർത്ത് ഉത്പാദിപ്പിച്ചവയാണ് അവയെന്നതിനുള്ള അടയാളമല്ലെന്നും സൗദി ഫുഡ് ആൻ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഉത്പന്നങ്ങൾ പരിസ്ഥിതി സൗഹൃദവും അന്താരാഷ്ട്ര മെഡിസിൻ നിർമാണ മാനദണ്ഡങ്ങളും പാലിച്ച് ഉത്പാദിപ്പിച്ചവ ആണെന്നു വ്യക്തമാക്കാനാണ് ഇത്തരത്തിൽ ചിഹ്നം നൽകുന്നത്്. തവളയുടെ ചിഹ്നം രേഖപ്പെടുത്തിയ ചില മെഡിക്കൽ ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിലിറങ്ങിയത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വിശദീകരണക്കുറിപ്പിറക്കിയത്.
 

Tags

Latest News