വീണ്ടും അമേരികയ്ക്ക് മുകളില്‍ അജ്ഞാത വസ്തു; വെടിവെച്ചിട്ടു

വാഷിംഗ്ടണ്‍- അമേരിക്കയ്ക്ക് മുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തുവിനെ അമേരിക്ക വെടിവെച്ചിട്ടു. ഈ ആഴ്ച നാലാം തവണയാണ് ഇത്തരം വസ്തു അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. 

ചൈനീസ് ചാര ബലൂണാണെന്ന സംശയവും ആശങ്കയും നില്‍നില്‍ക്കുന്നത് അമേരിക്കയെ കുറച്ചൊന്നുമല്ല ഭയപ്പെടുന്നത്. അലാസ്‌കയിലും കാനഡയിലും ഇത്തരം വസ്തുക്കള്‍ ആകാശത്ത് കണ്ടതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി അമേരിക്ക അടച്ചിട്ടുണ്ട്. 

ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറില്‍ ശനിയാഴ്ച കണ്ടെത്തിയ വസ്തു പിന്നീട് അപ്രത്യക്ഷമായെങ്കിലും  ഞായറാഴ്ച മിഷിഗനിലെയും വിസ്‌കോണ്‍സിനിലെയും റഡാറുകളില്‍ പതിഞ്ഞിരുന്നു. അഷ്ടഭുജത്തിന്റെ ആകൃതിയിലുള്ള ഈ വസ്തു 20000 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നും ആളില്ലാ വാഹനമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യു. എസ്- കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളിലൂടെ വസ്തു നീങ്ങുമ്പോഴാണ് അമേരിക്ക വെടിവെയ്പ് നടത്തിയത്. അമേരിക്കന്‍ വ്യോമസേനയും നാഷണല്‍ ഗാര്‍ഡും ചേര്‍ന്നാണ് മിഷന് നേതൃത്വം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കമാന്‍ഡുകളില്‍ റഡാറുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Latest News