വേൾഡ് സിഗ്‌നേച്ചറിന്റെ കേരളത്തിലെ ബെസ്റ്റ് ബർത്തിങ് എക്‌സ്പീരിയൻസ് ഹോസ്പിറ്റലിനുള്ള അവാർഡിന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റൽ അർഹരായി. ഗോവ നോവോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഗൈനക് വിഭാഗം ഡോക്ടർമാരായ ഡോ. ആമിന ബീവി, ഡോ. എം.പി ഷിമിലി ജാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
എല്ലാത്തരം ആളുകളിലും മികച്ച ആതുരസേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ആസ്റ്റർ ഹോസ്പിറ്റലുകളുടെ ലക്ഷ്യമെന്നും കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ഇത്തരം വലിയ നേട്ടം കൈവരിച്ച ആസ്റ്റർ മദർ ഹോസ്പ്പിറ്റലിലെ ഗൈനക് വിഭാഗം അഭിമാനമായി മാറിയിരിക്കുകയാണെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, തമിഴ്‌നാട് റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.
അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റൽ സിസേറിയനേക്കാളുപരി സുഖപ്രസവങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഗൈനക്കോളജി ടീം സാമൂഹ്യ ശ്രദ്ധ നേടിയത്.