റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതു നേതൃത്വം

ഒ.കെ മുഹമ്മദ്, മജീദ് പരപ്പനങ്ങാടി, ഷുക്കൂർ എം.വി, സമദ് തെന്നല

റിയാദ്- റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് സൗദി നാഷണൽ സുരക്ഷാ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുനീർ തിരൂരങ്ങാടി 
അവതരിപ്പിച്ചു. 
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര എന്നിവർ ആശംസകൾ നേർന്നു. കൗൺസിൽ മീറ്റ് യു.പി മുസ്തഫ നിയന്ത്രിച്ചു. സിദ്ദീഖ് കോങ്ങാട്, അസീസ് വെങ്കിട്ട എന്നിവർ നിരീക്ഷകരായിരുന്നു. പുതിയ ഭാരവാഹികൾ: ചെയർമാൻ ഒ.കെ മുഹമ്മദ്, പ്രസിഡന്റ് മജീദ് പരപ്പനങ്ങാടി, ജനറൽ സെക്രട്ടറി ഷുക്കൂർ എം.വി, ട്രഷറർ സമദ് തെന്നല, ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് മോയൻ.
സഹഭാരവാഹികൾ: വൈസ് പ്രസിഡുമാർ: ജബ്ബാർ പാലത്തിങ്ങൽ, ഫിർദൗസ് ചെറുമുക്ക്, കെ.പി.എ മജീദ് ചെമ്മാട്, ശുഹൈബ് പഞ്ചാര, റഫീഖ് എടരിക്കോട്, ഹനീഫ തെന്നല. ജോ. സെക്രട്ടറിമാർ: സിറാജ് പരപ്പനങ്ങാടി, സലീം ചെറുമുക്ക്, ഷാഫി കരിപ്പറമ്പ്, നൗഫൽ ചാപ്പപ്പടി, മുസ്തഫ ഉണ്ണിയാൽ, ജലീദ് കക്കാട്, ഷഫീഖ് പരപ്പനങ്ങാടി, അയ്യൂബ് പെരുമണ്ണ, സി.പി കോയ ചെമ്മാട്.

Tags

Latest News