ജിദ്ദ- മഹ്ജർ ഏരിയ കെ.എം.സി.സി ഹരാസാത്തിലെ വില്ലയിൽ സംഘടിപ്പിച്ച 'ലൈവ് നൈറ്റ്' സ്‌നേഹ സംഗമം ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സംഗമം ഉദ്ഘാടനം
ചെയ്തു.
സംഗമത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി സാബിൽ മമ്പാട്, സഫീർ കൊണ്ടോട്ടി, കെ.കെ മുസ്തഫ, ജിദ്ദ വനിതാ വിംഗ് സെക്രട്ടറി നസീഹ അൻവർ, എക്‌സിക്യൂട്ടീവ് മെമ്പർ ഷാലിയ വഹാബ് തുടങ്ങിയവർ സംസാരിച്ചു. 1980 ൽ നടന്ന ഭാഷാ സമരത്തിൽ പങ്കെടുത്ത കെ.എം.സി.സി സീനിയർ അംഗം അബ്ദുൽ ഖാദർ പെരിന്തൽമണ്ണയെ സംഗമത്തിൽ ആദരിച്ചു.
കുടുംബിനികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഫർഹാന ഷെറിൻ, റൈഹാന അൻസാർ, സഫീദ നിസാം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നേരത്തെ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഹുസ്‌ന ഷെറിൻ ഒന്നാം സ്ഥാനം നേടി. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
യൂനുസ് നാലകത്ത്, സുധീർ പാലയിൽ, സക്കീർ നാലകത്ത്, സിറാജ് നിലമ്പൂർ തുടങ്ങിയ ഗായകർ പങ്കെടുത്തു. ജലീൽ ചെമ്മല, ശിഹാബ്, ആഷിഖ്, സുഹൈൽ, ഷാഫി, ജാഫർ കുരിക്കൾ, ഹംസ മണ്ണൂർ, അഫ്‌സൽ, അൻസാർ, ബീരാൻ കുട്ടി, ഇസ്മായിൽ ബാപ്പു, ജാഫർ മോങ്ങം, മേക്കോത്ത് കോയ, ഷറഫുദ്ദീൻ, ഫസലുറഹ്മാൻ, ഉസ്മാൻ, ജലീൽ കോഡൂർ, അനീസ് പൂക്കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. സകരിയ്യ ബാസിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. സലീം മുണ്ടേരി സ്വാഗതവും റിയാസ് ബാബു പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.






