Sorry, you need to enable JavaScript to visit this website.

ഭൂചലന ഭീതിയില്‍ ഇന്ത്യയും  ഇന്ന് സിക്കിമില്‍, ഇന്നലെ അസമില്‍ 

ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിന് പിന്നാലെ ഇന്ന് സിക്കിമിലും നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 4.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. യുക്സോമിന് 70 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് പ്രഭവകേന്ദ്രം. ഇവിടെ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. ഭൂചലനത്തില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച വൈകുന്നേരത്തോടെ അസമിലെ നഗവൊനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ശനിയാഴ്ച ഗുജറാത്തിലും റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി.

Latest News