കെ എസ് ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് കടത്തിയ 30 കിലോഗ്രാം കഞ്ചാവ് പിടികൂടി

കല്‍പ്പറ്റ :  കെ എസ് ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന 30 കിലോ കഞ്ചാവ് ചെക്ക് പോസ്റ്റില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്  കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.  തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ രാജീവന്‍ 30 കിലോ കഞ്ചാവ് 15 പാക്കറ്റുകളിലാക്കി ബാഗില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിലെ വിവിധയിടങ്ങളില്‍ വില്‍പ്പനക്കെത്തിക്കാന്‍ വേണ്ടിയാണ് കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ രാജീവന്‍ സമ്മതിച്ചു.

കഞ്ചാവുമായി പിടിയിലായ രാജീവന് വന്‍ ലഹരിമാഫിയ സംഘത്തിന്റെ  പിന്തുണയുണ്ടെന്നാണ് സൂചന. മുന്‍പും ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക്  രാജീവന്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ രാജീവനെ റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News