Sorry, you need to enable JavaScript to visit this website.

പരീക്ഷയില്‍ കോപ്പിയടിച്ച് പിടിച്ചാല്‍ ഇനി ജീവപര്യന്തം ജയിലിലാകും, സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോകും

ഡെറാഡൂണ്‍ :  പരീക്ഷകളിലെ കോപ്പിയടിക്ക് കടത്ത ശിക്ഷ കൊണ്ടുവന്നിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാം എന്ന നിയമ വ്യവസ്ഥയാണ് കൊണ്ടു വന്നിരിക്കുന്നത്.  കൂടാതെ, സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളും ഉണ്ടാകും. പേപ്പര്‍ ചോരുക, റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ അഴിമതി എന്നിവ തടയുന്നതിനാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് ഒപ്പിട്ടത്. സംസ്ഥാനത്ത് ചോദ്യ പേപ്പര്‍ ചോരുന്ന കേസുകള്‍ ധാരാളായി റിപ്പോര്‍ട്ട് ചെയ്യുന്നത് ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കമിട്ടത്. ഗവര്‍ണര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ്  നിയമമായി. യുവാക്കളുടെ സ്വപ്നങ്ങളോടും അഭിലാഷങ്ങളോടും സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും  സംസ്ഥാനത്ത് ഏറ്റവും കോപ്പിയടി വിരുദ്ധ നിയമം നിലവില്‍ വന്നതോടെ യുവാക്കളുടെ ഭാവിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News