റിയാദ് - കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പെട്രോളിയം മേഖലയിലെ സാമ്പത്തിക നിക്ഷേപം അമ്പതു ശതമാനമായി ചുരുങ്ങിയതായി സൗദി അറാംകോ തലവൻ എൻജിനീയർ അമീൻ അന്നാസ്വിർ വെളിപ്പെടുത്തി. റിയാദിൽ ആരംഭിച്ച സൗദി സാമ്പത്തിക ഫോറത്തിൽ സംസാരിക്കുയായിരുന്നു അറംകോ തവലൻ. അതിപ്രധാന മേഖലയായിരുന്നിട്ടു കൂടി പെട്രോളിയം, പ്രകൃതി വാതക രംഗത്തെ നിക്ഷേപ സാധ്യതകളെ ഇല്ലാതാക്കിയതിനു പിന്നിൽ കാലാസ്ഥ വ്യതിയാനവും അനുബന്ധ സംഭവ വികാസങ്ങളുമാണ്. എന്നിരുന്നാലും വിപണി മുല്യത്തിന്റെ കാര്യത്തിലും വളർച്ചയുടെ കാര്യത്തിലും സൗദി ഫൈനാൻഷ്യൽ മാർക്കറ്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് സൗദി അറാംകോ ഫൈനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുക വഴിയായിരുന്നു ഈ നേട്ടം നിലനിർത്താൻ സാധിച്ചത്. എന്നാൽ പട്രോളിയം മേഖലയിലെ നിക്ഷേപത്തിന്റെ കുറവ് ഭാവിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റിത്തിനിടയാക്കിയേക്കുമെന്നും അമീൻ അന്നാസ്വിർ ചൂണ്ടിക്കാട്ടി.






