സൗദി ബാര്‍ബര്‍ ഷോപ്പില്‍ വനിതയുടെ സേവനം; ഏഷ്യന്‍ യുവതി പിടിയില്‍

അല്‍കോബാര്‍ - കിഴക്കന്‍ പ്രവിശ്യയില്‍ പുരുഷന്മാര്‍ക്കുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്ത ഏഷ്യന്‍ വനിതയെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സലൂണ്‍ ഉപഭോക്താക്കള്‍ക്ക് വിദേശ വനിതയുടെ സേവനം ലഭ്യമാണെന്ന് പരസ്യം ചെയ്തത് ശ്രദ്ധയില്‍ പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുകയായിരുന്നു. മാനവശഷി വകുപ്പ് മന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു പോലെ പുരുഷന്മാര്‍ക്കു മാത്രമുള്ള ക്ലബ്ബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന് നിയമം അനുശ്വാസിക്കുന്നതായി മന്ത്രാലയ വക്താവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News