Sorry, you need to enable JavaScript to visit this website.

ഹരീഷ് പേരടിയെ പിന്തുണച്ചതിന് എം.എ ബേബിക്ക് രൂക്ഷ വിമർശനം, കെ. സുരേന്ദ്രനും ബേബിയുടെ കൂടെ

തിരുവനന്തപുരം- ഹരീഷ് പേരടി നായകനാകുന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്ത ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്ററാണ് എം.എ ബേബി പങ്കുവെച്ചത്. ഇതേ പോസ്റ്റർ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. 
സി.പി.എമ്മിനെ രൂക്ഷമായി വിമർശിക്കുന്ന ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്യുന്നത് മഹാ അപരാധമാണെന്നാണ് പലരും കമന്റിൽ സൂചിപ്പിക്കുന്നത്. 

ചില കമന്റുകൾ വായിക്കാം.
ബേബി സഖാവൊക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ ആൾക്കാരാണ്.. അതുകൊണ്ട് ഇങ്ങനൊക്കെ ചെയ്തു കളയും... അവർക്ക് പാർട്ടിയെ പറഞ്ഞാൽ വേദന കുറവാണ്.. നമുക്ക് ആ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് നമ്മൾ പാർട്ടിക്കെതിരെ ആരെന്തു പറഞ്ഞാലും നമുക്ക് വേദനിക്കും നമ്മൾ പ്രതിരോധം തീർക്കും
...
ലോക്‌സഭാ ഇലക്ഷനിൽ തോറ്റപ്പോൾ നിയമസഭയിൽ വരാതെ പിണങ്ങിയിരുന്നപ്പോൾ മനസ്സിലായതാണ് സഖാവിന്റെ അപക്വത. തുടരൂ

എന്റെ അച്ഛനെ പോലെയുള്ള രക്തസാക്ഷികളുടെ ജീവനും ജീവിതവും ആണ് പാർട്ടിയുടെ മുന്നോട്ടുപോക്കിനുള്ള ഊർജ്ജം എന്നൊക്കെ നാഴികക്ക് നാല്പതുവട്ടം പറയുന്നതൊക്കെ വെറും വാക്കാണോ സഖാവേ ,പാർട്ടിയുടെ പരമോന്നത പദവിയിൽ ഇരിക്കുന്ന സഖാവിനെ പോലുള്ളവർ തന്നെ എന്തിന്റെ പേരിലായാലും ഇതുപോലുള്ള പാർട്ടി വിരുദ്ധന്മാരെ സപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ രക്തസാക്ഷിത്വം ഒക്കെ വെറുതെ ആയിപോയോ എന്ന് ചിന്തിക്കേണ്ടിവരും രക്തസാക്ഷികൾ ആയവരുടെ മക്കളായ നമ്മളെ പോലുള്ളവർക്ക്


ഇനി ആ ജോയ് മാത്യു വിന്റെ ഒരു പോസ്റ്റ് ഉണ്ട് പുതിയത്.. അതൂടെ ഒന്ന് ഷെയർ ചെയ്താൽ തികയും... ഞങ്ങൾക്കൊന്നും അക്കാദമിക് രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തോണ്ട് പാർട്ടിക്കെതിരെ കുരയ്ക്കുന്ന പേരാടിയെയും ജോയിയെയും പോലുള്ള നാറികളെ താങ്ങി നടക്കുന്നില്ല..

ജയശങ്കറും, ജോയ്മാത്യുവും കൂടെ ഉണ്ടായിരുന്നങ്കിൽ സമ്പൂർണ്ണമായേനെ. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ സഖാവ് ഈ ലോകത്തൊന്നുമല്ലേ?

Latest News