Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ്, മുത്തലാഖ് കേസുകളില്‍  വിധി പറഞ്ഞ ജഡ്ജി ആന്ധ്ര ഗവര്‍ണര്‍

ന്യൂദല്‍ഹി- ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്‍ന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ ഝാര്‍ഖണ്ഡിലും ഗവര്‍ണറായി നിയമിച്ചു. ലെഫ്റ്റന്റ് ഗവര്‍ണര്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ ഗവര്‍ണറാകും.
ലഡാക്ക് ഗവര്‍ണര്‍ ആര്‍ കെ മാത്തൂറിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ബിഡി മിശ്ര ലഡാക്കില്‍ ഗവര്‍ണറാകും. നിലവില്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറായണ്. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അനസൂയ ഉയ്ര്‍ക്കെയെ മണിപ്പൂര്‍ ഗവര്‍ണറായും മാറ്റി നിയമിച്ചു.
എല്‍ ഗണേശനെ നാഗാലാന്‍ഡിലും ഫഗു ചൗഹാനെ മേഘാലയയിലും ഗവര്‍ണാറായി നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അടുത്തിടെയാണ് വിരമിച്ചത്. ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചില്‍ അബ്ദുള്‍ നസീറും അംഗമായിരുന്നു. മുത്തലാഖില്‍ ജസ്റ്റിസ് നസീര്‍ അനുകൂല വിധി പറഞ്ഞിരുന്നു.

Latest News