Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ്, അമിത് ഷായ്ക്ക് എം വി ഗോവിന്ദന്റെ മറുപടി

പാലക്കാട്: കേരളത്തിനെതിരായി കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല.അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും എം.വി.ാേഗവിന്ദന്‍ പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷാ കേരളത്തിനെതിരെ പരാമര്‍ശം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും, കര്‍ണാടകം സുരക്ഷിതമാകാന്‍ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

 

 

 

 

 

Latest News