Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു, നികുതി വര്‍ധനവിനെതിരെയുള്ള തുടര്‍ സമരം തീരുമാനിക്കും

കൊച്ചി :  കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു. .സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധനസെസിന് എതിരെയുള്ള തുടര്‍ സമരപരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടിയോട് ആലോചിക്കാതെ നികുതി ബഹിഷ്‌കരണം പ്രഖ്യാപിച്ച കെ.പി.സി.സി  പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയും  ചര്‍ച്ചയാകും.

കോണ്‍ഗ്രസ് പുന:സംഘടന നടപടികളും യോഗം വിലയിരുത്തും. .ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എ ഐ സി സി പ്രഖ്യാപിച്ച ഹാഥ് സേ ഹാഥ് ജോഡോ പ്രചാരണത്തിനും സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെ ഭാഗമായ ബൂത്തുതല ഭവന സന്ദര്‍ശനം ഇന്ന് രാവിലെ കൊച്ചിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉത്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വിതരണം ചെയ്യുന്നതിന് ഒപ്പം ഭാരത് ജോഡോ യാത്രയുടെ സന്ദേശവും പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കും. കെ പി സി സിയുടെ ധനശേഖരണാര്‍ത്ഥമുള്ള 138രൂപ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News