Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വരുന്നു യു. പിയില്‍ ലുലു ഗ്രൂപ്പിന്റെ വന്‍ നിക്ഷേപം

ലഖ്‌നൗ- യു. പി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി. വാരാണസി, പ്രയാഗ് രാജ്, അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം. എ.0 യൂസഫലി പറഞ്ഞു.

നോയിഡയില്‍ ലുലു മാളും ഹോട്ടലും നിര്‍മിക്കുന്നതിലൂടെ ആറായിരം പേര്‍ക്കാണ് നേരിട്ട് തൊഴില്‍ ലഭിക്കുക. യു. പിയില്‍ ആകെ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതികളാണ് ലുലു വിഭാവനം ചെയ്തിരിക്കുന്നത്. 

നോയിഡയില്‍ ലുലു 2500 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. നോയിഡ സെക്ടര്‍ 108ല്‍ 20 ഏക്കര്‍ സ്ഥലമാണ് നോയിഡ അതോറിറ്റി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. 

ലഖ്‌നൗ മാളില്‍ ഇതുവരെയായി ഒരു കോടി 12 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 20 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് ഉയരുന്നത്. 1700 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ അവസരം ലഭിക്കുന്നത്. ഇതിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ നേരിട്ട് വില്‍ക്കാന്‍ സാധിക്കും. 

ആഗോള നിക്ഷേപ സംഗമത്തില്‍ യു. എ. ഇ. പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കൂടിക്കാഴ്ച്ച നടത്തി. യു. എ. ഇ. വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയുദി, യു. എ. ഇ. വിദേശകാര്യ മന്ത്രാലയ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയെഗ്, ഫെഡറേഷന്‍ ഓഫ് യു. എ. ഇ. ചേംബര്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ മസ്രൊയി എന്നിവരടങ്ങുന്ന സംഘവുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

Latest News