പ്രവാസി വെൽഫെയർ ദമാം കോഴിക്കോട്, വയനാട് മേഖലക്ക് പുതിയ നേതൃത്വം

ജമാൽ കൊടിയത്തൂർ, സാദത്ത് , മുഹമ്മദ് ആസിഫ് , മുഹമ്മദ് സാലിഹ്

ദമാം- പ്രവാസി വെൽഫെയർ ദമാം കോഴിക്കോട്-വയനാട് മേഖലാ കമ്മിറ്റിക്ക് 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു. യോഗത്തിൽ ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സാദത്ത്, മുഹമ്മദ് ആസിഫ്, ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റിയാടി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജമാൽ കൊടിയത്തൂർ (പ്രസിഡന്റ്), സാദത്ത് (ജനറൽ സെക്രട്ടറി), മുഹമ്മദ് ആസിഫ് (ട്രഷറർ), മുഹമ്മദ് സാലിഹ് (വൈസ് പ്രസിഡന്റ്), മുനീർ ദല്ല (സെക്രട്ടറി), യാസിർ (സെക്രട്ടറി), അബ്ദുൽ അസീസ് (വെൽഫെയർ വിംഗ്) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റിയാടി, മുഹമ്മദ് ആസിഫ്, ആർ.സി യാസിർ, ജമാൽ കൊടിയത്തൂർ, സാദത്ത്, മുഹമ്മദ് സാലിഹ്, നാസർ കല്ലായി, മുനീർ ദല്ല, അബ്ദുൽ അസീസ് മാവൂർ എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ബജറ്റുകളിൽ പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചതിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. മാർച്ച് മാസത്തിൽ പാർട്ടി പഠന സംഗമവും, മെയ് മാസത്തിൽ വിപുലമായ പ്രവർത്തക കുടുംബ സംഗമവും സംഘടിപ്പിക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
 

Tags

Latest News