ജിദ്ദ- കെ.എം.സി.സി ജിദ്ദ ശാറാ ഖുറൈശ് ഏരിയ സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
നാണി മുസ് ലിയാർ അധ്യക്ഷത വഹിച്ചു.
സൈനുൽ ആബിദീൻ തങ്ങൾ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.എ റഹ്മാൻ (ഇണ്ണി), ഖുറൈശ് ഏരിയ മുൻ ജനറൽ സെക്രട്ടറി മുസ്തഫ സി.എച്ച് എന്നിവർ സംസാരിച്ചു. മുഹമ്മദലി ഉള്ളളം സ്വാഗതവും ജനീഫ് വാഫി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി നാണി മുസ് ലിയാർ (ചെയർമാൻ), അബ്ദുല്ല കുഞ്ഞാലൻ, മുഹമ്മദലി, അഷ്റഫ് മോങ്ങം (ഉപദേശക സമിതി), മുഹമ്മദലി ഉള്ളളം (പ്രസിഡന്റ്), അഷ്റഫ് ചുങ്കത്തറ, സലീം അരിമ്പ്ര, ബഷീർ ലത്തീഫി, സലീം കാടപ്പടി (വൈസ് പ്രസി.), റഫീഖ് കരുളായി (ജനറൽ സെക്ര.), ശിഹാബ് ഉള്ളളം, അമീൻ നിലമ്പൂർ, ശരീഫ് കൊടുവള്ളി, ആസിഫ് കോഴിക്കോട് (സെക്ര.), ജനീഫ് വാഫി ചുങ്കത്തറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി തെരഞ്ഞെടുപ്പ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.എ റഹ്മാൻ (ഇണ്ണി) യുടെ നേതൃത്വത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് നിരീക്ഷകനായിരുന്നു.






