റിയാദ്- മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55)ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. ദല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് പരേതനായ സൈദലവി. മാതാവ്: ഫാത്തിമ. ഭാര്യ: ഹസനത്ത്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നിയമടപടികൾ പൂർത്തിയാക്കാനായി സഹോദരൻ സാലിയെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.






