സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വന്നു; 86.7 ശതമാനം വിജയം

ന്യൂദല്‍ഹി- സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 86.7 ആണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് തിരുവനന്തപുരം മേഖലയാണ്. 99.60 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. 97.37 ശതമാനത്തോടെ ചെന്നൈ മേഖല രണ്ടാമതും 91.86 ശതമാനം വിജയവുമായി അജ്‌മേര്‍ മൂന്നാമതുമെത്തി. 

ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ നാലു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കേരളത്തില്‍ നിന്നാണ്. കൊച്ചി ഭവന്‍സ് വിദ്യാലയത്തിലെ ജി ശ്രീലക്ഷ്മി 500-ല്‍ 499 മാര്‍ക്കു നേടി. ഗുഡ്ഗാവില്‍ നിന്നുള്ള പ്രഗര്‍ മിത്തല്‍, ബിജനോറില്‍ നിന്നുള്ള റിംഷിം അഗര്‍വാള്‍, ഷാമിലിയില്‍ നിന്നുള്ള നന്ദിനി ഗാര്‍ഗ് എന്നിവരാണ് ഉന്നത മാര്‍ക്കു നേടിയ മറ്റുള്ളവര്‍. ഇത്തവണ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. പരീക്ഷ എഴുതിയ 88.67 ശതമാനം പെണ്‍കുട്ടികള്‍ ജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 85.32 ആണ്. ആകെ 27,476 വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. 1,31,493 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിനു മുകളില്‍ മാര്‍ക്കുണ്ട്.

ഫലം ഈ ലിങ്കുകളിലുടെ അറിയാം:

http://www.cbse.nic.in/

http://www.results.nic.in/

http://www.cbseresults.nic.in/

Latest News